Saturday, May 4, 2024
keralaNewsObituary

കോട്ടയത്ത് ഇടിമിന്നലേറ്റ് പെയിന്റിംഗ് തൊഴിലാളി മരിച്ചു

കോട്ടയം: കോട്ടയത്ത് ഇടിമിന്നലേറ്റ് പെയിന്റിംഗ് തൊഴിലാളി മരിച്ചു. സുഹൃത്തിന് പരിക്കേറ്റു. കോട്ടയം കാഞ്ഞിരപ്പാറ സ്വദേശി മണികണ്ഠന്‍ ( 47 ) ആണ് മരിച്ചത്. ഇന്ന് വൈകീട്ട് അഞ്ചരയോടെയാണ് അപകടം നടന്നത്. കോട്ടയം നെടുംകുന്നം മാണികുളത്ത് വച്ചാണ് ഇവര്‍ക്ക് ഇടിമിന്നലേറ്റത്. മണികണ്ഠനൊപ്പം ഉണ്ടായിരുന്ന സുഹൃത്ത് മാന്തുരുത്തി സ്വദേശി സുനീഷി (37) ന് മിന്നലേറ്റ് പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്ക്ക് പ്രവേശിപ്പിച്ചു. മണികണ്ഠന്റെ മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.