Sunday, May 19, 2024
keralaNewsObituary

കോട്ടയം ബിസിഎം കോളേജിന് മുകളില്‍ നിന്ന് ചാടിയ വിദ്യാര്‍ത്ഥിനി മരിച്ചു

കോട്ടയം: കോളേജ് കെട്ടിടത്തിന്റെ മുകളില്‍ നിന്നും ചാടിയ വിദ്യാര്‍ത്ഥിനി ചികിത്സയിലിരിക്കെ മരിച്ചു. കോട്ടയം ബിസിഎം കോളേജിലാണ് സംഭവം.               മൂന്നാംവര്‍ഷ ബിരുദ വിദ്യാര്‍ഥിനി പന്തളം എടപ്പോള്‍ സ്വദേശി ദേവിക(18)ആണ് ഇന്ന് രാവിലെയോടെ മരിച്ചത്.

തിങ്കളാഴ്ച രാവിലെ 11 മണിയോടെയാണ് വിദ്യാര്‍ത്ഥിനി കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ നിന്ന് ചാടിയത്. പെണ്‍കുട്ടിയുടെ കൈക്കും കാലിനും തലയ്ക്കും പരിക്കേറ്റിരുന്നു. കുട്ടിയെ ഉടന്‍ കോളേജ് അധികൃതര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

ഏറെ നാളായി ദേവിക ഡിപ്രഷനിലായിരുന്നു എന്നാണ് സുഹൃത്തുക്കള്‍ പറയുന്നത്. കുടുംബ പ്രശ്നങ്ങള്‍ കുട്ടിയെ ഏറെ അലട്ടിയിരുന്നെന്ന് അധികൃതരും പറഞ്ഞു. രണ്ടാം തവണയാണ് ദേവിക ആത്മഹത്യയ്ക്ക് ശ്രമിക്കുന്നത്. കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടണമെന്ന് തോന്നിയത് കൊണ്ടാണ് ചാടിയത് എന്ന് ചികിത്സയിലിരിക്കെ പെണ്‍കുട്ടി പോലീസിന് മൊഴി നല്‍കിയിരുന്നു.