Tuesday, May 14, 2024
keralaNews

തിരുവനന്തപുരത്ത് ഡോക്ടര്‍മാര്‍ സമരത്തില്‍…

കെജിഎംസിടിഎയുടെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ഡോക്ടര്‍മാര്‍ ഇന്ന് രാവിലെ 8 മുതല്‍ 10 വരെ ഒപി ബഹിഷ്‌കരിക്കും. റിലേ നിരാഹാര സത്യാഗ്രഹവും പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് ഇതര ഡ്യൂട്ടി തല്‍ക്കാലം ബഹിഷ്‌കരിക്കില്ല.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ രോഗിയെ പുഴുവരിച്ച സംഭവത്തില്‍ സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിക്കില്ലെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയതോടെ ഇന്നലെ രാത്രി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് പ്രതിഷേധം.

നഴ്‌സുമാര്‍ ഇന്ന് ജില്ലയില്‍ കരിദിനം ആചരിക്കും. ഭരണാനുകൂല സംഘടയായ കെജിഒഎയും പ്രതിഷേധത്തില്‍ അണിചേരും. രാവിലെ 9 മണിക്ക് ഡിഎംഇ ഓഫീസിന് മുന്നില്‍ കെജിഒഎയുടെ നേതൃത്വത്തില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തും.