Sunday, May 19, 2024
keralaNews

കോട്ടയം നഗരത്തില്‍ കോളജ് വിദ്യാര്‍ഥിനിക്കു നേരെ ആക്രമണം.

കോട്ടയം :നഗരത്തില്‍ കോളജ് വിദ്യാര്‍ഥിനിക്കു നേരെ ആക്രമണം. സുഹൃത്തുമൊത്ത് ഭക്ഷണം കഴിക്കാന്‍ എത്തിയപ്പോഴാണ് മൂന്നു യുവാക്കള്‍ മര്‍ദിച്ചത്. ഇവരെ അറസ്റ്റ് ചെയ്തു. ഇന്നലെ രാത്രി പത്തരയോടെയാണ് സംഭവം. പെണ്‍കുട്ടിയെ കമന്റ് അടിച്ചത് ചോദ്യം ചെയ്തതിനായിരുന്നു അക്രമം.

വിദ്യാര്‍ഥിനിയെയും സുഹൃത്തിനെയും പിന്തുടര്‍ന്ന് ആക്രമിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. അറസ്റ്റിലായ മൂന്നുപേരേയും ഇന്ന് കോടതിയില്‍ ഹാജരാക്കും. താഴത്തങ്ങാടി സ്വദേശികളായ മൂന്നു യുവാക്കളാണ് പെണ്‍കുട്ടിയേയും സുഹൃത്തിനെയും ആക്രമിച്ചത്. അക്രമികളെ രാത്രി തന്നെ അറസ്റ്റ് ചെയ്‌തെന്ന് പൊലീസ് അറിയിച്ചു.