Tuesday, May 14, 2024
keralaNews

സര്‍ക്കാരിന്റെ കുറ്റം കൊണ്ടല്ല പ്രകൃതി ദുരന്തങ്ങളുണ്ടാകുന്നത് :മുഖ്യമന്ത്രി

പ്രകൃതി ദുരന്തങ്ങളുണ്ടാകുന്നത് സര്‍ക്കാരിന്റെ കുറ്റം കൊണ്ടല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കാലാവസ്ഥാ മാറ്റം സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ അതീവഗൗരവത്തോടെയാണ് കാണുന്നത്. അതിവേഗ റെയില്‍പാതക്കെതിരെയുള്ള പ്രതിപക്ഷ നിലപാട് ദൗര്‍ഭാഗ്യകരമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. കാലാവസ്ഥ മാറ്റം സംബന്ധിച്ച പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. കനത്ത മഴയുണ്ടാകുമ്പോള്‍ അപകടകരമായ പ്രദേശങ്ങളില്‍നിന്ന് ആളുകളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന റിപ്പോര്‍ട്ട് നടപ്പാക്കിയില്ലെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി. റീ ബില്‍ഡ് കേരളയില്‍ ദുരന്ത ലഘൂകരണ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍ ആരോപിച്ചു.