Sunday, May 19, 2024
keralaNews

കോട്ടയം ചിങ്ങനത്ത് കോടിളുടെ കവര്‍ച്ച

കോട്ടയം: കോട്ടയം ചിങ്ങനത്ത് വന്‍ മോഷണം .സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്നും ഒരു കോടിയോളം രൂപയുടെ സ്വര്‍ണ്ണവും 8 ലക്ഷം രൂപയും കവര്‍ന്നു. ഇലക്ട്രിക് കട്ടര്‍ ഉപയോഗിച്ച് താഴുകള്‍ മുറിച്ചതിനുശേഷമാണ് കവര്‍ച്ച നടന്നത്.സുധാ ഫൈനാന്‍സ് എന്ന സ്ഥാപനത്തിലാണ് മോഷണം നടന്നത്. മോഷണം എപ്പോഴാണ് നടന്നത് എന്നത് സംബന്ധിച്ച് വ്യക്തമല്ല. പൊലീസിന്റെ നേതൃത്വത്തിലുള്ള സംഘമെത്തി അന്വേഷണം ആരംഭിച്ചു. മോഷണം സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വരുന്നതേയുള്ളൂ. ചിങ്ങവനം മന്ദിരം കവലക്ക് സമീപമുള്ള സ്ഥാപനത്തിലാണ് കവര്‍ച്ച നടന്നത്.                                                         ഇന്ന് രാവിലെ കടയിൽ ജോലിക്കെത്തിയ യുവതിയാണ് കവർച്ച നടന്നതായി തിരിച്ചറിഞ്ഞത്. കടയിൽ നിന്നും സി സി റ്റിവിയുടെ ഹാർഡ് ഡിസ്കും മോഷ്ടാവ് എടുത്തു.
കോട്ടയം ജില്ല പോലീസ് മേധാവി കെ. കാർത്തിക് സ്ഥലത്തെത്തി പരിശോധന നടത്തി. കേസ് അന്വേഷണത്തിനായി പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചതായും അദ്ദേഹം പറഞ്ഞു.

News updates …….