Monday, May 13, 2024
keralaNewsObituarypolitics

കോടിയേരി ബാലകൃഷ്ണന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

കണ്ണൂര്‍: സി പി എം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ സംസ്‌കാര ചടങ്ങുകള്‍ ഇന്ന് നടക്കും. വൈകീട്ട് പയ്യാമ്പലത്താണ് സംസ്‌കാരം നടക്കുക.                                                     പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ കണ്ണൂരിലെത്തി അന്തിമോപചാരമര്‍പ്പിക്കും . കോടിയേരിയിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ച മൃതദേഹം 9 മണിയോടെ കണ്ണൂരിലേക്ക് കൊണ്ടു പോവും. സി പി എം കണ്ണൂര്‍ ജില്ലാ കമ്മറ്റി ഓഫീസില്‍ ഉച്ചയ്ക്ക് 2 മണി വരെയാണ് അന്തിമോപചാരമര്‍പ്പിക്കാനുള്ള സൗകര്യമൊരുക്കുക.സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരുള്‍പ്പെടെയുള്ള നേതാക്കള്‍ ഇവിടെയെത്തി അന്തിമോപചാരമര്‍പ്പിക്കും.                                                                                         

മൂന്ന് മണിക്കാണ് പയ്യാമ്പലത്ത് സംസ്‌കാര ചടങ്ങുകള്‍ നടക്കുക. കോടിയേരിയോടുള്ള ആദര സൂചകമായി ഇന്ന് മൂന്ന് മണ്ഡലങ്ങളില്‍ ഹര്‍ത്താല്‍ ആചരിക്കും. തലശ്ശേരി, ധര്‍മ്മടം, കണ്ണൂര്‍ എന്നീ മണ്ഡലങ്ങളിലാണ് ഹര്‍ത്താല്‍ നടക്കുക. ചെന്നൈയിലെ അപ്പോളോ ആശുപത്രിയില്‍ ചികിത്സയിലിരിക്കേ ശനിയാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍ അന്തരിച്ചത്. അര്‍ബുദ ബാധിതനായിരുന്നു.