Sunday, May 12, 2024
EntertainmentkeralaNews

ഇന്ന് ചോറ്റാനിക്കര പവിഴമല്ലിത്തറ മേളം

എറണാകുളം: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ചോറ്റാനിക്കര ക്ഷേത്രത്തിലെ പവിഴമല്ലിത്തറ മേളം ഇന്ന്. രാവിലെ എട്ടരയോടെയാണ് മേളം ആരംഭിക്കുക. നടന്‍ ജയറാമിന്റെ പ്രമാണിത്തത്തിലാണ് മേളം. നവരാത്രി ആഘോഷത്തിന്റെ ഭാഗമായാണ് ക്ഷേത്രത്തില്‍ പവിഴമല്ലിത്തറ മേളം സംഘടിപ്പിക്കുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള 151 വാദ്യകലാകാരന്മാര്‍ മേളത്തില്‍ പങ്കെടുക്കും. ഇത് ഒന്‍പതാം തവണയാണ് ജയറാമിന്റെ പ്രമാണത്തില്‍ മേളം നടക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷം പവിഴമല്ലിത്തറമേളത്തില്‍ മേള പ്രമാണിയാകാന്‍ ജയറാമിന് കഴിഞ്ഞിരുന്നില്ല. കൊറോണ പ്രതിസന്ധിയെ തുടര്‍ന്നുള്ള നിയന്ത്രണങ്ങള്‍ നിലനിന്നതായിരുന്നു ഇതിന് കാരണം. തുടര്‍ന്ന് രണ്ട് വര്‍ഷവും ചോറ്റാനിക്കര സത്യന്‍ നാരായണമാരാരായിരുന്നു മേള പ്രമാണി.