Friday, May 17, 2024
Local NewsNews

കൊല്ലമുള ലിറ്റില്‍ ഫ്‌ലവര്‍ പബ്‌ളിക് സ്‌കൂളില്‍ ശിശുദിനാഘോഷം

കൊല്ലമുള : ശിശുദിനാഘോഷം ലിറ്റില്‍ ഫ്‌ലവര്‍ പബ്‌ളിക് സ്‌കൂള്‍ ആന്‍ഡ് ജൂനിയര്‍ കോളേജില്‍ നവംബര്‍ 14 ന് സമുചിതമായി ശിശുദിനാഘോഷം നടത്തപ്പെട്ടു. സ്‌കൂള്‍ മാനേജര്‍ റവ: ഫാ മാത്യു പനയ്ക്കക്കുഴി അധ്യക്ഷത വഹിച്ച ആഘോഷ പരിപാടിയില്‍ കുമാരി അവനി എസ്. (പ്ലേ ബാക്ക് സിംഗര്‍ സീ കേരള സ രി ഗ മ പ ഫസ്റ്റ് റണ്ണര്‍ അപ്പ് . )മുഖ്യാതിഥിയായി പങ്കെടുത്തു. സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ റവ.ഫാദര്‍ സോജി ചെറുശ്ശേരിയില്‍ സ്വാഗതം ആശംസിച്ചു. പി.റ്റി.എ. വൈസ് പ്രസിഡന്റ് മിസ്സിസ്സ് സബിത സണ്ണി ആശംസ അര്‍പ്പിച്ചു. തുടര്‍ന്ന് കുട്ടികളുടെ വിവിധ കലാപരിപാടികള്‍ നടന്നു.” മനസ്സ് നമ്മളെ നിയന്ത്രിക്കാതെ നമ്മള്‍ മനസ്സിനെ നിയന്ത്രിക്കുക” എന്ന സന്ദേശം മുഖ്യാതിഥിയായ അവനി എസ് നല്‍കുകയും ചെയ്തു.