മേരീക്വീന്‍സില്‍  സൗജന്യ ന്യൂറോ രോഗ നിർണ്ണയ മെഡിക്കൽ ക്യാമ്പ്

കാഞ്ഞിരപ്പളളി: മേരീക്വീൻസ് മിഷൻ ആശുപത്രിയിൽ ന്യൂറോളജി വിഭാഗത്തിൻ്റെ മേൽനോട്ടത്തിൽ സൗജന്യ രോഗനിർണ്ണയ ക്യാമ്പ് 2023 മെയ് 22 മുതൽ 27 വരെ മേരീക്വീൻസിൽ നടക്കും. ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് സൗജന്യ ഡോക്ടർ കൺസൽട്ടേഷൻ, വിവിധ ലാബ് പരിശോധനകൾക്ക് 25% വരെ നിരക്കിളവ്, ഡോക്ടറുടെ നിർദേശം അനുസരിച്ചുള്ള എം.ആർ.ഐ, സി.ടി സ്‌കാൻ സേവനങ്ങൾക്ക് പ്രത്യേക നിരക്കിളവ് എന്നീ സേവനങ്ങൾ ലഭ്യമാകും. ക്യാമ്പിൽ പങ്കെടുക്കാൻ മുൻ‌കൂർ ബുക്കിംഗ് സേവനം നിർബന്ധമായും ഉപയോഗപ്പെടുത്തുക. കൂടുതലറിയാനും മുൻ‌കൂർ ബുക്കിംഗ് സേവനത്തിനുമായി 8281001025, 7511112126 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.