Thursday, May 2, 2024
keralaNewsUncategorized

കോട്ടയത്ത് സിനിമ ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം: മധ്യവയസ്‌കന്‍ അറസ്റ്റില്‍

കോട്ടയം: കോട്ടയത്ത് സിനിമ ഷൂട്ടിംഗിനിടെ ലൈംഗികാതിക്രമം മധ്യവയസ്‌കന്‍ അറസ്റ്റില്‍. പതിനൊന്നുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ മധ്യവയസ്‌കനാണ് കോട്ടയത്ത് അറസ്റ്റിലായത്. കങ്ങഴ കടയനിക്കാട് മടുക്കക്കുഴിയില്‍ വീട്ടില്‍ റെജി എം കെ (51) എന്നയാളെയാണ് ചങ്ങനാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി, തിടനാട് മേഖലയില്‍ ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രത്തില്‍ അഭിനയിക്കുവാന്‍ എത്തിയ പെണ്‍ക്കുട്ടിക്ക് നേരെയാണ് ഇയാള്‍ ലൈംഗിക അതിക്രമം നടത്തിയത്. സിനിമയില്‍ ജൂനിയര്‍ ആര്‍ട്ടസ്റ്റുകളെ എത്തിക്കുന്നയാളാണ് പ്രതിയായ റെജി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണത്തിലാണ് പൊലീസ്.