Sunday, May 19, 2024
keralaNewspolitics

കൊടകര കുഴല്‍പ്പണക്കേസ്: ബിജെപിക്ക് ബന്ധവുമില്ല

കൊടകര കുഴല്‍പ്പണ കവര്‍ച്ച കേസില്‍ ബിജെപിക്ക് യാതൊരു ബന്ധവുമില്ലെന്ന് ബിജെപി ഓഫീസ് സെക്രട്ടറി. തെരഞ്ഞെടുപ്പ് ഫണ്ട് കേരളത്തിലേക്ക് വന്നതിനെ കുറിച്ച് അറിയില്ലെന്നും ബിജെപി സംസ്ഥാന ഓഫീസ് സെക്രട്ടറി ഗിരീഷ് മൊഴി നല്‍കി. ധര്‍മ്മരാജനുമായുളളത് സംഘടനാ തലത്തിലുളള ബന്ധം മാത്രമാണെന്നും മൂന്നു മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലില്‍ ഗിരീഷ് വ്യക്തമാക്കി.

കവര്‍ച്ച ചെയ്യപ്പെട്ട പണവുമായി ബിജെപിയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന സംസ്ഥാന സംഘടനാ സെക്രട്ടറി എം ഗണേഷന്റെ നിലപാട് ചോദ്യം ചെയ്യലിന്റെ തുടക്കം ഗിരീഷ് ആവര്‍ത്തിച്ചു. ബിജെപിയുടെ എല്ലാ പണമിടപാടുകളും ഡിജിറ്റല്‍ വഴി മാത്രമാണ്. അതുകൊണ്ട് ഇത്തരത്തില്‍ കാര്‍ മാര്‍ഗം തെരഞ്ഞെടുപ്പ് ഫണ്ട് എത്തിക്കേണ്ട ആവശ്യം പാര്‍ട്ടിക്കില്ല. ധര്‍മ്മരാജനെ നന്നായി അറിയാം. ഫോണില്‍ ബന്ധപ്പെടാറുളളത് സംഘടനാ കാര്യങ്ങള്‍ പറയാന്‍ മാത്രമാണെന്നും ഗിരീഷ് പറഞ്ഞു. പണം കൊണ്ടുവന്നത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ചെലവിനായിരുന്നെന്നും ആലപ്പുഴ ജില്ല ട്രഷററെ എല്‍പ്പിക്കാനായിരുന്നു നിര്‍ദേശമെന്നുമാണ് ധര്‍മ്മരാജന്റെ മൊഴി.