Thursday, May 16, 2024
keralaNewspolitics

കെ.പി.സി.സി അധ്യക്ഷനായി തുടരില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍

കെ.പി.സി.സി അധ്യക്ഷനായി തുടരില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍.ബദല്‍ സംവിധാനം വേണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പറയേണ്ടതെല്ലാം സോണിയാ ഗാന്ധിയെ അറിയിച്ചുണ്ടെന്നും മുല്ലപ്പള്ളി പറഞ്ഞു.’ അധ്യക്ഷനായി തുടരാനാകില്ലെന്ന് അറിയിച്ചതാണ്. തെരഞ്ഞെടുപ്പ് തോല്‍വി പൂര്‍ണമായും ഏറ്റെടുക്കുന്നു.തോല്‍വിയുടെ ഉത്തരവാദിത്തം ആരുടെയും തലയില്‍ കെട്ടിവെക്കാനാഗ്രഹിക്കുന്നില്ല.’ അദ്ദേഹം പറഞ്ഞു.രാഹുല്‍ ഗാന്ധിയും സോണിയാ ഗാന്ധിയും നല്ല പിന്തുണ നല്‍കിയെന്നും അദ്ദേഹം പറഞ്ഞു. സോണിയാ ഗാന്ധിക്ക് വീണ്ടും കത്തെഴുതിയതെന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അശോക് ചവാന്‍ കമ്മീഷനെയും അംഗങ്ങളെയും തനിക്ക് ദീര്‍ഘമായി അറിയാം. കമ്മീഷന്‍ മുന്‍പാകെ വന്ന് പുതിയ കാര്യങ്ങള്‍ പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.’ഒരുപാട് ഇലപൊഴിയും കാലം കണ്ട പാര്‍ട്ടിയാണ് കോണ്‍ഗ്രസ്.ഒരു പാട് പരാജയങ്ങള്‍ നേരിട്ടാണ് ജയിച്ച് വന്നത്.കോണ്‍ഗ്രസിനുള്ളില്‍ രാഷ്ട്രീയ സംഘര്‍ഷമില്ല. എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ട് പോകുന്നവരാണ്. പരാജയം ഉണ്ടായെങ്കിലും ശക്തമായി തിരിച്ചുവന്നിട്ടുണ്ട്.’ -അദ്ദേഹം പറഞ്ഞു