Tuesday, April 23, 2024
keralaNews

ഇന്നു മുതല്‍;ഹെല്‍മറ്റ് നിര്‍ബന്ധം,പുക പരിശോധന,എല്‍പിജി റീഫില്‍ ബുക്കിങ് നമ്പര്‍…..

ഇരുചക്ര വാഹനങ്ങളില്‍ പിന്നില്‍ ഇരിക്കുന്നയാള്‍ ഹെല്‍മറ്റ് ധരിച്ചില്ലെങ്കില്‍ ഒരു തവണ പിഴയും ശാസനയും.. രണ്ടാമതു പിടിച്ചാല്‍ ലൈസന്‍സ് നഷ്ടമാകും. ഇരുചക്ര വാഹനം ഓടിക്കുന്നവര്‍ക്ക് ഈ നിബന്ധന നിലവിലുണ്ട്.

ഇതിനായി മോട്ടര്‍ വാഹന വകുപ്പിന്റെ ‘വാഹന്‍’ സോഫ്റ്റ്വെയറും പുക പരിശോധന കേന്ദ്രങ്ങളും തമ്മില്‍ ബന്ധിപ്പിച്ചു. പരിശോധന കേന്ദ്രത്തില്‍ നിന്നു തന്നെ സര്‍ട്ടിഫിക്കറ്റ് ലഭിക്കും. സര്‍ട്ടിഫിക്കറ്റിന്റെ കാലാവധി കഴിയുമ്പോള്‍ വാഹന ഉടമയ്ക്ക് എസ്എംഎസ് സന്ദേശം ലഭിക്കും.

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ‘ഇന്‍ഡേന്‍’ എല്‍പിജി റീഫില്‍ ബുക്കിങ് നമ്പറുകള്‍ മാറി. പുതിയ നമ്പര്‍ ‘77189 55555’. 16 അക്ക ഉപഭോക്തൃ തിരിച്ചറിയല്‍ നമ്പര്‍ പുതിയ സംവിധാനത്തില്‍ കൈമാറണം. എല്‍പിജി ഇന്‍വോയ്സ് / കാഷ് മെമ്മോ / സബ്സ്‌ക്രിപ്ഷന്‍ വൗചര്‍ തുടങ്ങിയവയില്‍ ഈ തിരിച്ചറിയല്‍ നമ്പര്‍ ലഭ്യമാണ്.