Friday, May 17, 2024
Uncategorized

കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്നും വീണ് സ്ത്രീക്ക് പരിക്ക്..

കൊച്ചിയില്‍ ഫ്‌ളാറ്റില്‍ നിന്നും വീണ് വീട്ടു ജോലിക്കാരിയായ സ്ത്രീക്ക് പരിക്ക്.മറൈന്‍ ഡ്രൈവിന് സമീപമുള്ള ലിങ്ക് ഹൊറൈസന്‍ ഫ്‌ളാറ്റിലാണ് സംഭവം. അമ്പത് വയസ് പ്രായമുള്ള തമിഴ്‌നാട് സ്വദേശിക്കാണ് അപകടമുണ്ടായത്. ഗുരുതരമായി പരിക്കേറ്റ ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കെട്ടിടത്തിന്റെ ആറാം നിലയില്‍ നിന്നാണ് ഇവര്‍ താഴേക്ക് വീണത്.