Friday, May 3, 2024
keralaNews

കൊക്കയാര്‍ പഞ്ചായത്തിൽ വിവിധ മേഖലകളിൽ വീണ്ടും ഉരുൾപൊട്ടൽ

കൊക്കയാർ :കോട്ടയം – ഇടുക്കി ജില്ലകളുടെ അതിർത്തി പ്രദേശമായ കൂട്ടിക്കൽ – 
കൊക്കയാർ  മലയോര മേഖലയിൽ ഉണ്ടായ ഉരുൾ പൊട്ടലിന്റെ ഞെട്ടൽ മാറുന്നതിന്  മുമ്പ് കൊക്കയാര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ ഇന്നലെ ഉരുൾ പൊട്ടി.എന്നാൽ ജനങ്ങൾ അതീവ ജാഗ്രതയിലായിരുന്നതിനാൽ
ആളപായമൊന്നും ഉണ്ടായില്ല. കൊക്കയാറിന്റെ ഏറ്റവും ഉയർന്ന മേഖലയായ ഉറുമ്പിക്കര പാപ്പാനി തോട് പ്രദേശത്തും ,മേലോരം അഴങ്ങാട് അടികാട് ഭാഗത്തുമാണ് ഇന്നലെ രാത്രിയിലെ മഴയിൽ   ഉരുള്‍പൊട്ടിയത്.ഇതേ തുടർന്ന്  ഉറുമ്പിക്കരയില്‍ നിന്നുള്ള പാപ്പാനി തോട്ടിലും –  മേലോരത്ത്  നിന്നുള്ള കൊടികുത്തിയാറ്റിലും ശക്തമായ വെള്ളപ്പൊക്കമാണുണ്ടായത്.
എന്നാൽ കഴിഞ്ഞ ദിവസം പെയ്ത കനത്ത  മഴയിൽ ഉറുമ്പിക്കര പ്രദേശത്തും അഴങ്ങാട്ടിലും ഉണ്ടായ   ഉരുള്‍പൊട്ടലിൽ വ്യാപകമായ നാശനഷ്ടം സംഭവിച്ചിരുന്നു . പാപ്പാനി തോടിനോട് ചേര്‍ന്നുള്ള  മൂന്ന് സ്ഥലത്ത്  ഉരുള്‍ പൊട്ടിയതിനാല്‍ മേഖലയിലെ താമസക്കാരെ മാറ്റി പാര്‍പ്പിച്ചിരിക്കുകയാണ്.മലയോര മേഖലയിൽ കനത്ത മഴയും യാത്ര അസൗകര്യവുമുള്ള പ്രദേശമായതിനാല്‍ ആളുകള്‍ക്ക് എത്തിച്ചേരാനും വളരെ  പ്രയാസകരമായിരിക്കുകയാണ്. പാപ്പാനി, കൊടികുത്തിയാറ്റിലും ഒഴുക്ക് ശക്തമായതോടെ പുല്ലകയാര്‍ , മണിമലയാര്‍ എന്നിവിടങ്ങളിലും ജലനിരപ്പുയര്‍ന്നിരിക്കുകയാണ്.