Wednesday, April 24, 2024
keralaNewspolitics

സില്‍വര്‍ലൈന്‍ പദ്ധതി. മുഖ്യമന്ത്രി നേരിട്ട് ജനങ്ങളിലേക്കിറങ്ങുകയാണ്.

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ എതിര്‍പ്പുകളെ വിശദീകരണങ്ങളിലൂടെ മറികടക്കാനൊരുങ്ങി സര്‍ക്കാരും സി.പി.എമ്മും. സി.പി.എമ്മിന്റെ നേതൃത്വത്തിലെ ലഘുലേഖാ പ്രചാരണത്തിന് പിന്നാലെ മുഖ്യമന്ത്രി നേരിട്ട് പൗരപ്രമുഖരുടെ യോഗം വിളിക്കാനും തീരുമാനിച്ചു.  പദ്ധതി നടപ്പാക്കുക തന്നെ ചെയ്യുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ ആവര്‍ത്തിച്ചു. എതിര്‍പ്പുകളെ പാര്‍ട്ടികരുത്തും സര്‍ക്കാര്‍ നടപടികളിലൂടെയും മറികടക്കാനാണ് തീരുമാനം. അതിന്റെ ആദ്യപടിയായി സി.പി.എം ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തില്‍ വീടുകള്‍ കയറിയിറങ്ങി ലഘുലേഖാ പ്രചാരണം തുടങ്ങി. ആരാധനാലയങ്ങളെയോ കൃഷിയിടങ്ങളെയോ പുഴകളെയോ വനങ്ങളെയോ ബാധിക്കില്ലന്നും വിശദീകരിക്കുന്നു. ഇതിനൊപ്പം മുഖ്യമന്ത്രിയും നേരിട്ട് ജനങ്ങളിലേക്കിറങ്ങുകയാണ്. ഓരോ ജില്ലയിലും പൗരപ്രമുഖരുടെ യോഗം വിളിച്ച് വിശദീകരിക്കും.പദ്ധതി നടപ്പാക്കി ചരിത്രപുരുഷനാകാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രി ദുരന്തനായകനാവുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ തിരിച്ചടിച്ചു. കല്ലിടലിനെതിരെയുള്ള നാട്ടുകാരുടെ പ്രതിഷേധം, പ്രതിപക്ഷത്തിന്റെ തുടര്‍വിമര്‍ശനം, പദ്ധതിയേക്കുറിച്ച് ആശങ്കയെന്ന് സി.പി.ഐ നിലപാട്.. ഇങ്ങിനെ എതിര്‍പ്പുകള്‍ ഒരുവശത്ത് ശക്തമാവുമ്പോഴും സര്‍ക്കാര്‍ ഉറച്ച് തന്നെയാണ്.