Monday, May 13, 2024
keralaNews

കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നു :കേന്ദ്ര ആഭ്യന്തരസഹമന്ത്രി

കേരളത്തില്‍ ക്രമസമാധാനനില തകര്‍ന്നുവെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ റായ്. അതിനാലാണ് അക്രമങ്ങളും കൊലപാതകങ്ങളും നടക്കുന്നത്. അക്രമികള്‍ക്ക് കേരള സര്‍ക്കാര്‍ സംരക്ഷണം നല്‍കുന്നു. രാഷ്ട്രീയ വൈരം മൂലം ബിജെപി നേതാക്കളെ ഇല്ലായ്മ ചെയ്യുന്നു. ബിജെപിയുടെ ജനകീയാടിത്തറ തകര്‍ക്കാനാണ് ശ്രമമെന്നും കുറ്റക്കാര്‍ക്കെതിരെ സര്‍ക്കാര്‍ കര്‍ശന നടപടി സ്വീകരിക്കണമെന്നും മന്ത്രി നെടുമ്പാശേരിയില്‍ പറഞ്ഞു.