Sunday, April 28, 2024
keralaNews

കേരളത്തില്‍ ഒമിക്രോണ്‍ 100 കടന്നു.

തിരുവനന്തപുരം: കേരളത്തില്‍  ഒമിക്രോണ്‍ രോഗികളുടെ എണ്ണം 100 കടന്നതായി ആരോഗ്യമന്ത്രാലയം. 44 കേസുകള്‍ കൂടി സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ് അറിയിച്ചു. ഇതില്‍ ഏഴ് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം. ഇതോടെ കേരളത്തിലെ ആകെ ഒമിക്രോണ്‍ രോഗികള്‍ 107 ആയി.ഒമിക്രോണില്‍ നിന്ന് സ്വയം സൂക്ഷിക്കണമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ആകെ 12 ജില്ലകളില്‍ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. എറണാകുളം 12, കൊല്ലം 10, തിരുവനന്തപുരം 8, തൃശൂര്‍ 4, കോട്ടയം, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ 2 വീതം, ആലപ്പുഴ, ഇടുക്കി 1 വീതം പേര്‍ക്കാണ് പുതിയതായി ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇതില്‍ 10 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 27 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. കൊല്ലം 4, കോട്ടയം 2, തിരുവനന്തപുരം 1 എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ ഒമിക്രോണ്‍ ബാധിച്ചത്.

ഒമിക്രോണ്‍ ബാധിതര്‍, ജില്ലതിരിച്ച്

എറണാകുളം 37

തിരുവനന്തപുരം 26

കൊല്ലം 11

തൃശൂര്‍ 9

പത്തനംതിട്ട 5

ആലപ്പുഴ 5

കണ്ണൂര്‍ 4

കോട്ടയം 3

മലപ്പുറം 3

പാലക്കാട് 2

കോഴിക്കോട് 1

ഇടുക്കി 1