Thursday, May 16, 2024
indiakeralaNewsUncategorized

തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനം നടക്കുന്നു.പോളിങ് സമയം നീട്ടി;ഓണ്‍ലൈനായും പത്രിക നല്‍കാം.

അഞ്ചു സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ വാര്‍ത്താസമ്മേളനം 4.30ന് ആരംഭിച്ചു. കേരളം, തമിഴ്‌നാട്, അസം, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ പുതുച്ചേരിയിലുമാണ് തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

കേരളത്തില്‍ 40771 പോളിംഗ് ബൂത്തുകള്‍.18 കോടി 68 ലക്ഷം വോട്ടറുന്മാരാണ് ഈ അഞ്ചു സംസ്ഥാനങ്ങളില്‍ഉള്ളത്..പോളിങ് സമയം ഒരുമണിക്കൂര്‍ നീട്ടി.രാവിലെ ഏഴ് മുതല്‍ വൈകീട്ട് ആറ് വരെ. മുതിര്‍ന്ന പൗരന്മാര്‍ക്കും അംഗപരിമിതര്‍ക്കും പോസ്റ്റല്‍ ബാലറ്റ് സൗകര്യം തുടരും. വാഹന റാലിക്ക് അഞ്ചു വാഹനങ്ങള്‍ മാത്രം. ഓണ്‍ലൈനായും പത്രിക നല്‍കാം. എല്ലാ ബൂത്തുകളും കെട്ടിടത്തിന്റെ താഴത്തെ നിലയിലായിരിക്കും. കേരളം 140 ,ബംഗാള്‍ 294,തമിഴ്‌നാട് 234, അസം 126,പുതുശേരി 30 എന്നി മണ്ഡലങ്ങളാണ് ഉള്ളത്. ,പത്രിക സമര്‍പ്പിക്കാന്‍ സ്ഥാനാര്‍ത്ഥിക്ക് ഒപ്പം രണ്ട് പേര്‍ മാത്രം.,ഗ്യഹസമ്പര്‍ക്കത്തിന് അഞ്ചുപേര്‍,കേരളത്തില്‍ തിരഞ്ഞെടുപ്പ് പോലീസ് നീരിക്ഷകന്‍ ദീപക് മിശ്രയാകും. ആകെ 824 സീറ്റുകള്‍. കേന്ദ്ര സേനയെ ആവശ്യമനുസരിച്ച് വിനൃാസിക്കും.
ആരോഗ്യരംഗത്ത് അഭൂതപൂര്‍വമായ പ്രതിസന്ധി തുടരുന്നുവെന്നും ജനങ്ങളുടെ ആരോഗ്യസുരക്ഷ ഉറപ്പാക്കി തിരഞ്ഞെടുപ്പ് നടത്തുമെന്നും മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണര്‍ സുനില്‍ അറോറ പറഞ്ഞു. ബിഹാര്‍ നിയമസഭാ തിരഞ്ഞെടുപ്പിന്റെ അനുഭവം മാതൃകയാക്കുമെന്നും അദ്ദേഹം പറഞ്ഞു.