Saturday, May 11, 2024
keralaNews

കേരളത്തിന് 3000 കോടി കടമെടുക്കാന്‍ കേന്ദ്രാനുമതി

തിരുവനന്തപുരം: കേരളത്തിന് 3,000 കോടി രൂപ കടമെടുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കി . വായ്പാ പരിധിയില്‍ നിന്ന് 3,000 കോടി രൂപ കടമെടുക്കാനാണ് മുന്‍കൂര്‍ അനുമതി നല്‍കിയിരിക്കുന്നത്. 5000 കോടി രൂപയായിരുന്നു കേരളം മുന്‍കൂര്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 3000 കോടി രൂപ മാത്രമാണ് കടമെടുക്കാന്‍ കേന്ദ്രം അനുവദിച്ചത് .