Tuesday, May 14, 2024
indiaNewspolitics

ജമ്മുകശ്മീരിന് സംസ്ഥാന പദവി ഉടന്‍ ലഭിക്കും; പ്രധാനമന്ത്രി

ശ്രീനഗര്‍: ജമ്മു കശ്മീരിന് ഉടന്‍ സംസ്ഥാന പദവി ഉറപ്പ് നല്‍കി പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹുദൂരം മുന്നിലാണ് മോദി ചിന്തിക്കുന്നതെന്നും കഴിഞ്ഞ പത്ത് വര്‍ഷക്കാലം സംഭവിച്ചത് ട്രെയിലര്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. ഉധംപൂരില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.അധികാരത്തിനുവേണ്ടി ജമ്മു കശ്മീരില്‍ ആര്‍ട്ടിക്കിള്‍ 370 എന്ന മതില്‍ പണിതു.  എന്നാല്‍ ജനങ്ങളുടെ അനുഗ്രഹത്താല്‍ ആ മതില്‍ മോദി തകര്‍ത്തു. ഞാനും ആ മതിലിന്റെ അവശിഷ്ടങ്ങള്‍ മണ്ണില്‍ കുഴിച്ചിട്ടു. കോണ്‍ഗ്രസ് എന്നല്ല ഇന്ത്യയിലെ മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയും ആര്‍ട്ടിക്കിള്‍ 370 തിരികെ കൊണ്ടുവരുമെന്ന് പ്രഖ്യാപിക്കാന്‍ സാധിക്കില്ല. ജനം അവരെ തിരിഞ്ഞ് പോലും നോക്കില്ലെന്ന് നിസംശയം പറയാമെന്നും നരേന്ദ്ര മോദി ഉധംപൂരില്‍ പറഞ്ഞു. ജമ്മു കശ്മീരിനെ നവീകരിക്കാനായി എനിക്ക് തിടുക്കമുണ്ട്. ജമ്മു കശ്മീരില്‍ നിയമസഭാ തെരഞ്ഞെടുപ്പ് എന്നത് വിദൂരമല്ലെന്ന് സംസ്ഥാന പദവി ലഭിക്കുമെന്ന് ഉറപ്പ് നല്‍കി പ്രധാനമന്ത്രി പറഞ്ഞു. ജമ്മു കശ്മീരിന്റെ സ്വപ്നങ്ങളും അഭിലാഷങ്ങളും ഇവിടുത്തെ എംഎല്‍എമാരിലൂടെയും മന്ത്രിമാരിലൂടെയും പങ്കിടാന്‍ ജനങ്ങള്‍ക്ക് വഴിയൊരുക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. 60 വര്‍ഷത്തെ പ്രശ്നങ്ങള്‍ പരിഹരിക്കുമെന്ന് നേരത്തെ പറഞ്ഞിരുന്നു. അവ പരിഹരിക്കപ്പെട്ടു കൊണ്ടിരിക്കുകയാണ്. സ്ത്രീകള്‍ക്ക് ഇന്ന് സമൂഹത്തില്‍ ബഹുമാനവും അന്തസും ലഭിക്കുന്നു. പാവപ്പെട്ടവര്‍ ഇന്ന് പട്ടിണി അറിയുന്നില്ല. ഇന്ന് ജമ്മു കശ്മീരിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്ക് അടുത്ത 5 വര്‍ഷത്തേക്ക് സൗജന്യ റേഷന്‍ ഉറപ്പ് നല്‍കാന്‍ സാധിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.