Saturday, May 11, 2024
HealthindiakeralaNews

കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും നിപ്പ സ്ഥിരീകരിച്ചു ; കോയമ്പത്തൂരില്‍ അതീവ ജാഗ്രത

കേരളത്തിന് പിന്നാലെ തമിഴ്‌നാട്ടിലും നിപ്പ സ്ഥിരീകരിച്ചു. കോയമ്പത്തൂര്‍ ജില്ലയിലുള്ള ആള്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് . ജില്ലാ കലക്ടര്‍ ജിഎസ് സമീരരനാണ് ഇക്കാര്യം അറിയിച്ചത് . കഴിഞ്ഞ ദിവസം പനിയെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ആള്‍ക്കാണ് രോഗബാധ കണ്ടെത്തിയത് .രോഗം പടരാതിരിക്കാന്‍ എല്ലാ തയ്യാറെടുപ്പുകളും സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ പറഞ്ഞു. ഇന്നലെ കേരളത്തില്‍ 12 വയസുകാരന്‍ നിപ്പയെ തുടര്‍ന്ന് മരിച്ചിരുന്നു. കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം സ്വദേശിയാണ് മരിച്ചത്