Wednesday, May 15, 2024
indiaNews

കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം.

കേന്ദ്ര സഹമന്ത്രി വി മുരളീധരന്റെ വാഹനത്തിന് നേരെ ആക്രമണം. പശ്ചിമബംഗാളിലെ വെസ്റ്റ് മിഡ്‌നാപൂരിലെ പഞ്ച്ഗുഡിയില്‍ വെച്ചാണ് ആക്രമണം ഉണ്ടായത്. തൃണമൂല്‍ പ്രവര്‍ത്തകരാണ് ആക്രമണം നടത്തിയതെന്നും തന്റെ പേഴ്‌സണല്‍ സ്റ്റാഫിനെ ആക്രമിച്ചുവെന്നും മുരളീധരന്‍ ആരോപിച്ചു.അക്രമണത്തിന്റെ പശ്ചാത്തലത്തില്‍ യാത്ര നിര്‍ത്തിവെച്ചിരിക്കുകയാണെന്ന് മുരളീധരന്‍ അറിയിച്ചു.നിയമസഭ തിരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് ബിജെപി പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന അക്രമങ്ങളുടെ പശ്ചാത്തലത്തലത്തിലായിരുന്നു മന്ത്രിയുടെ ബംഗാള്‍ സന്ദര്‍ശനം. കഴിഞ് ദിവസം കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് മന്ത്രിയുടെ വാഹനത്തിന് നേരെ ആക്രമണം നടന്നത്. ഇതിന്റെ ദൃശ്യങ്ങള്‍ മുരളീധരന്‍ തന്നെ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.

വടികളുമായെത്തിയ ആള്‍ക്കൂട്ടം വാഹനത്തിന്റെ ചില്ലില്‍ അടിക്കുന്നതും പാഞ്ഞടുക്കുന്നതുമെല്ലാം വീഡിയോയില്‍ ഉണ്ട്. അകമ്പടി സേവിച്ച പോലീസ് വാഹനത്തിന് നേരേയും ആക്രമണം ഉണ്ടായെന്നാണ് റിപ്പോര്‍ട്ട്.

അതേസമയം ബംഗാളിലെ ആക്രമ സംഭവങ്ങള്‍ അന്വേഷിക്കാന്‍ നാലംഘ സംഘത്തെ കേന്ദ്ര ആഭ്യന്തരമന്ത്രാലയം രൂപീകരിച്ചു. അഡിഷണല്‍ സെക്രട്ടറി ഉള്‍പ്പെടുന്ന സംഘത്തെയാണ് ബംഗാളിലേക്ക് അയച്ചിരിക്കുന്നത്. സംസ്ഥാനത്തെ അക്രമസംഭവങ്ങളില്‍ വിശദമായ റിപ്പോര്‍ട്ടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.