Friday, April 26, 2024
keralaNewspolitics

കെ.റെയിലിനെതിരെ സംസ്ഥാന വ്യാപക യു.ഡി.എഫ് സമരം

കെ.റെയിലിനെതിരെ സംസ്ഥാന വ്യാപക സമരത്തിന് യു.ഡി.എഫ് തീരുമാനം. ഇതിന്റെ ഭാഗമായി 18ന് സെക്രട്ടേറിയറ്റിലേക്കും കലക്ട്രേറ്റുകളിലേക്കും മാര്‍ച്ച് നടത്തും. റയില്‍പ്പാത കടന്ന് പോകുന്ന പ്രദേശങ്ങളില്‍ ജനങ്ങളെ സംഘടിപ്പിച്ച് പ്രാദേശിക പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കാനും തീരുമാനമുണ്ട്. അട്ടപ്പാടി ശിശുമരണവും സര്‍ക്കാരിനെതിരായ വിഷയമായി ഉയര്‍ത്തിക്കാട്ടും. ആറിന് യു.ഡി.എഫ് സംഘം അട്ടപ്പാടി സന്ദര്‍ശിക്കാനും പ്രതിപക്ഷ നേതാവിന്റെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ ധാരണയായി. അതേസമയം മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും യോഗത്തില്‍ നിന്ന് വിട്ടുനിന്നു. തിരുവനന്തപുരത്ത് ഉണ്ടായിട്ടും ഇരുവരും പങ്കെടുക്കാത്തത് കെ.പി.സി.സി നേതൃത്വത്തോടുള്ള അഭിപ്രായ ഭിന്നത മൂലമെന്നാണ് സൂചന. തിരുവനന്തപുരത്ത് ഇല്ലാത്തതിനാല്‍ കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരനും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല.