Monday, May 13, 2024
keralaNews

കെ എസ് ആര്‍ ടി സിയെ ആവശ്യ സര്‍വ്വീസായി പ്രഖ്യാപിക്കും.

കെ എസ് ആര്‍ ടി സിയെ ആവശ്യ സര്‍വ്വീസായി പ്രഖ്യാപികുന്നത് പരിഗണിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു.ജനങ്ങളെ വലക്കുന്ന പ്രവണത തുടര്‍ന്നാല്‍ ഈ നടപടി സ്വീകരിക്കും.ജനത്തെ വലച്ചുള്ള കെ എസ് ആര്‍ ടി സി യൂണിയനുകളുടെ സമരത്തെ അംഗീകരിക്കാനാകില്ലെന്നും ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു.ശമ്പളവും പെന്‍ഷനും മുടക്കുന്നില്ല. ശമ്പള വര്‍ധന നടപ്പാക്കില്ലെന്നും പറഞ്ഞിട്ടില്ല. പക്ഷേ വര്‍ധന ഉണ്ടാകുമ്പോള്‍ 30 കോടി രൂപയുടെ അധിക ബാധ്യത ഉണ്ടാകും.അത് ചര്‍ച്ച ചെയ്ത് തീരുമാനിക്കാനുള്ള കാലാവധിയാണ് ചോദിച്ചത്.കൊവിഡ് കാലത്ത് വരുമാനം ഇല്ലാത്ത മാസങ്ങളില്‍ പോലും കെ എസ് ആര്‍ ടി സിയില്‍ ശമ്പളം മുടക്കിയില്ല. സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തി ജനങ്ങളെ വലച്ചതില്‍ യൂണിയനുകള്‍ ആത്മ പരിശോധന നടത്തണമെന്നും ഗതാഗത മന്ത്രി പറഞ്ഞു.ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് ഭരണ പ്രതിപക്ഷ യൂണിയനുകള്‍ അര്‍ധ രാത്രി മുതല്‍ തുടങ്ങിയ പണിമുടക്ക് ജനത്തെ നന്നായി വലച്ചു. ഗ്രാമനഗര സര്‍വ്വീസുകളും ദീര്‍ഘദൂര ബസുകളും മുടങ്ങി. ജോലിക്കു പോകാന്‍ പോലുമാകാതെ ജനം ബുദ്ധിമുട്ടി.ഭരണാനുകൂല സംഘടനയായ എംപ്‌ളോയീസ് അസോസിയേഷനും ,ബിഎംഎസിന്റെ എംപ്‌ളോയീസ് സംഘും 24 മണിക്കൂര്‍ പണിമുടക്കാണ് നടത്തുന്നത്. അകഠഡഇ വിന്റെ ട്രാന്‍സ്‌പോര്‍ട്ട് എംപ്ലോയിസ് യൂണിയനും ഐഎന്‍ടിയുസി നേതൃത്വത്തിലുള്ള ടിഡിഎഫും നാളേയും പണിമുടക്കും.

സമരത്തെ നേരിടാന്‍ ഡയസ്‌നോണ്‍ ബാധമാക്കി ഉത്തരവിറക്കിയിരുന്നു. ഇന്നും നാളെയും ജോലിക്ക് എത്താത്തവരുടെ ശമ്പളം പിടിക്കും. എന്നാല്‍ ഇതിനെ തള്ളിയാണ് യൂണിയനുകള്‍ സമരവുമായി മുന്നോട്ട് പോകുന്നത്.കെഎസ്ആര്‍ടിസിയിലെ ശമ്പള പരിഷ്‌കരണ കരാറിന്റെ കാലാവധി 2016 ഫെബ്രുവരിയില്‍ അവസാനിച്ചതാണ്. 5 വര്‍ഷം പിന്നിടുമ്പോഴും ശമ്പളപരിഷ്‌കരണം വാക്കിലൊതുങ്ങുകയാണെന്നാണ് അംഗീകൃത ട്രേഡ് യൂണിയനുകളുടെ കുറ്റപ്പെടുത്തല്‍