Thursday, May 16, 2024
Newsworld

യുക്രെയ്‌നില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ തുടങ്ങി.

യുക്രെയ്‌നില്‍ കുടുങ്ങിയവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ഇന്ത്യ തുടങ്ങി. ഹംഗറി, പോളണ്ട്, സ്ലൊവാക്, റുമേനിയ അതിര്‍ത്തികളിലൂടെയാവും
ഇന്ത്യക്കാരെ നാട്ടിലെത്തിക്കുക. റജിസ്‌ട്രേഷന്‍ തുടങ്ങി. മലയാളികള്‍ ഉള്‍പ്പെടെ നിരവധിപേരാണ് യുക്രെയ്‌നില്‍ കുടുങ്ങിയത്.

യുക്രെയ്ന്‍ തലസ്ഥാനമായ കീവിനെ ലക്ഷ്യമിട്ട് റഷ്യ സേന ഇരച്ചുകയറുകയാണ്. കീവില്‍ രണ്ട് സ്‌ഫോടനങ്ങള്‍ നടന്നു. റഷ്യന്‍ സൈനിക വ്യൂഹം പടിഞ്ഞാറന്‍ യുക്രെയ്‌നിലേക്ക് നീങ്ങുകയാണ്. ബ്രോവറിയിലെ സൈനികത്താവളത്തിനു നേരെ ഉണ്ടായ മിസൈല്‍ ആക്രമണത്തില്‍ ആറുപേര്‍ മരിച്ചു. ആദ്യദിനം മാത്രം റഷ്യന്‍ ആക്രമണത്തില്‍ 137 പേര്‍ കൊല്ലപ്പെട്ടെന്ന് യുക്രെയ്ന്‍ പ്രസിഡന്റ്. മരിച്ചവരില്‍ പട്ടാളക്കാരും സാധരണക്കാരുമുണ്ട്. ശത്രുക്കളുടെ പ്രധാന ലക്ഷ്യം താനാണെന്നും പ്രഡിസന്റ് കൂട്ടിച്ചേര്‍ത്തു. ചെര്‍ണോബില്‍ ആണവനിലയം ഉള്‍പ്പെടുന്ന മേഖല
റഷ്യന്‍ നിയന്ത്രണത്തിലായി. അതിനിടെ, 20നും 60നും ഇടയില്‍ പ്രായമുള്ള പുരുഷന്മാര്‍ രാജ്യം വിടരുതെന്ന് യുക്രെയ്ന്‍ പ്രസിഡന്റ് ഉത്തരവിട്ടു.
പോളണ്ടിലെ ഇന്ത്യന്‍ എംബസി യുക്രെയ്ന്‍ അതിര്‍ത്തിയിലെ ലിവിവില്‍ ക്യാംപ് തുടങ്ങും. വിശദാംശങ്ങള്‍ അറിയിക്കുക:[email protected], 0048660460814