Thursday, May 9, 2024
keralaNewsObituary

കെഎസ്ആര്‍ടിസി ബസിടിച്ച് വയോധിക മരിച്ച സംഭവം: ഡ്രൈവര്‍ക്കെതിരെ കേസെടുത്തു

പാലക്കാട്: പാലക്കാട് ജില്ലയിലെ കണ്ണന്നൂരില്‍ കെ എസ് ആര്‍ ടി സി ബസിടിച്ച് വയോധിക മരിച്ച സംഭവത്തില്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു.

അത്തിപ്പൊറ്റ സ്വദേശി ചന്ദ്രനാണ് ബസ് ഓടിച്ചിരുന്നത്. ഇദ്ദേഹത്തിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്.

കണ്ണന്നൂര്‍ സ്വദേശി ചെല്ലമ്മയാണ് മരിച്ചത്. സിഗ്‌നല്‍ തെറ്റിച്ച് മുന്നോട്ട് നീങ്ങിയ ബസ് അപകടമുണ്ടാക്കിയെന്നാണ് ആരോപണം. ചെല്ലമ്മയെ ഇടിച്ചു വീഴ്ത്തിയിട്ടും നിര്‍ത്താതെ പോയ ബസ് നാട്ടുകാര്‍ പിന്തുടര്‍ന്ന് തടഞ്ഞു.

സംഭവത്തില്‍ പാലക്കാട് സൗത്ത് പൊലീസ് അന്വേഷണം തുടങ്ങി. സംഭവത്തില്‍ കെ എസ് ആര്‍ ടി സി ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. അത്തിപ്പൊറ്റ സ്വദേശി ചന്ദ്രനാണ് ബസ് ഓടിച്ചിരുന്നത്. ഇദ്ദേഹത്തിനെതിരെ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കാണ് കേസെടുത്തത്.