Saturday, April 27, 2024
keralaNewsUncategorized

തിരുവനന്തപുരത്ത് കഞ്ചാവ് മാഫിയ സിപിഎം ബ്രാഞ്ച് സെക്രട്ടറി ആക്രമിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കഞ്ചാവ് മാഫിയയുടെ അക്രമം.

ശ്രീകാര്യത്ത് കഞ്ചാവ് മാഫിയ സംഘം സിപിഎം ബ്രാഞ്ച് സെക്രട്ടറി മര്‍ദ്ദിച്ചു. കുറ്റിച്ചല്‍ ബ്രാഞ്ച് സെക്രട്ടറി അനില്‍ കുമാറിനാണ് മര്‍ദ്ദനം ഏറ്റത്. പരിക്കേറ്റ അനില്‍ കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അഞ്ചംഗ സംഘമാണ് അനില്‍ കുമാറിനെ ആക്രമിച്ചത്. ഉച്ചയോടെയായിരുന്നു സംഭവം. വീടിന് സമീപത്തിരുന്ന സംഘം കഞ്ചാവ് ഉപയോഗിക്കുന്നത് അനില്‍ കുമാര്‍ ചോദ്യം ചെയ്തിരുന്നു.

ഇതോടെയാണ് ആക്രമണം ഉണ്ടായിരുന്നത്. റോഡില്‍ കിടന്നിരുന്ന കല്ല് എടുത്ത് പ്രതികള്‍ അനില്‍ കുമാറിന്റെ തലയ്ക്ക് അടിക്കുകയായിരുന്നു. ശേഷം പ്രതികള്‍ രക്ഷപ്പെട്ടു.

പ്രദേശവാസികള്‍ ചേര്‍ന്നാണ് അനില്‍കുമാറിനെ ആശുപത്രിയില്‍ എത്തിച്ചത്. നിലവില്‍ അദ്ദേഹം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ശ്രീകാര്യം പോലീസ് കേസ് എടുത്തിട്ടുണ്ട്. പ്രതികള്‍ക്കായി പോലീസ് അന്വേഷണം ആരംഭിച്ചു.