Thursday, April 25, 2024
keralaLocal NewsNews

ജലനിരപ്പ് 142; അണക്കെട്ടിന്റെ അഞ്ച് ഷട്ടറുകള്‍ തുറന്നു

ഇടുക്കി: മുല്ലപ്പെരിയാറില്‍ 142 അടിയാണ് നിലവിലെ ജലനിരപ്പ്. ഈ സാഹചര്യത്തില്‍ അണക്കെട്ടിലെ അഞ്ച് ഷട്ടറുകള്‍ തുറന്നു. ജലനിരപ്പ് ഉയര്‍ന്നതോടെ തമിഴ്നാട് വീണ്ടും ടണല്‍ വഴി വെള്ളം കൊണ്ടുപോകാന്‍ തുടങ്ങി. കഴിഞ്ഞ ദിവസം തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തിയിരുന്നു. നീരൊഴുക്ക് കുറഞ്ഞതിനാലാണ് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്നത് നിര്‍ത്തിയത്.