Friday, May 10, 2024
keralaNews

കുറുക്കന്മൂലയ്ക്ക് അടുത്ത് വീണ്ടും കടുവയുടെ ആക്രമണം.

വയനാട്: കുറുക്കന്മൂലയ്ക്ക് അടുത്ത് വീണ്ടും കടുവയുടെ ആക്രമണം. കുറുക്കന്മൂലയില്‍ നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ പയ്യമ്പള്ളിയിലാണ് കടുവ എത്തിയത്. പയ്യമ്പള്ളി പുതിയിടം വടക്കുമ്പാടത്ത് ജോണിന്റെ പശുവിനെ കടുവ ആക്രമിച്ചു കൊന്നു. ഇതോടെ കടുവ കൊന്ന വളര്‍ത്തുമൃഗങ്ങളുടെ എണ്ണം 16 ആയി. കാട്ടില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയുള്ള ജനവാസ മേഖലയാണ് പയ്യമ്പള്ളി. ഇവിടെ കടുവയുടെ കാല്‍പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. ഇവിടെ അടുത്ത് പരുന്താനിയില്‍ ലൂസി ടോമിയുടെ ആടിനെയും കാണാതായി.തൊഴുത്തില്‍ കെട്ടിയിരുന്ന ആടിന്റെ കയറു പൊട്ടിച്ചാണ് കൊണ്ടുപോയിരിക്കുന്നത്.