Monday, April 29, 2024
indiaNews

കിരണ്‍ ബേദിയെ പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് മാറ്റി.

പുതുച്ചേരി ലെഫ്. ഗവര്‍ണര്‍ സ്ഥാനത്തു നിന്ന് ഡോ. കിരണ്‍ ബേദിയെ നീക്കി.തെലങ്കാന ഗവര്‍ണര്‍ ഡോ. തമിഴിസൈ സൗന്ദരരാജന പുതുച്ചേരിയുടെ അധികച്ചുമതല നല്‍കിയതായി രാഷ്ട്രപതി ഭവന്‍ വക്താവ് അജയ കുമാര്‍ സിങ് അറിയിച്ചു.

കിരണ്‍ ബേദിയെ നീക്കണമെന്നാവശ്യം പുതുച്ചേരി മുഖ്യമന്ത്രി വി. നാരായണസ്വാമി ദീര്‍ഘകാലമായി ഉന്നയിക്കുന്നുണ്ട്. താല്‍ക്കാലിക ചുമതല ഏറ്റെടുക്കുന്ന തമിഴസൈ സൗന്ദരരാജന്‍ ബി.ജെ.പി തമിഴ്‌നാട് ഘടകം മുന്‍ അധ്യക്ഷയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ കുമരി അനന്തെന്റ മകളുമാണ്.