Thursday, May 9, 2024
keralaNewsObituary

കിടപ്പിലായിരുന്ന ഉപ്പയെ പരിചരിക്കുന്നതിനായി നാട്ടിലെത്തിയ പ്രവാസി യുവാവ് ബൈക്കില്‍ സഞ്ചരിക്കവെ തലയില്‍ തേങ്ങ വീണ് മരിച്ചു.

കോഴിക്കോട് :കിടപ്പിലായിരുന്ന ഉപ്പയെ പരിചരിക്കുന്നതിനായി നാട്ടിലെത്തിയ പ്രവാസി യുവാവ് ബൈക്കില്‍ സഞ്ചരിക്കവെ തലയില്‍ തേങ്ങ വീണ് മരിച്ചു.അത്തോളി കൊങ്ങന്നൂര്‍ പുനത്തില്‍ പുറായില്‍ മുനീറാണ്‌
(49) തലയില്‍ തേങ്ങ വീണ് മരിച്ചത്. സൗദി അറേബ്യയിലെ ഹായില്‍ പ്രവിശ്യയില്‍ ജോലി ചെയ്യുന്ന മുനീര്‍ നാട്ടില്‍ ലീവിന് വന്ന് തിരിച്ചു പോകാനിരിക്കെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്.അസുഖ ബാധിതനായി കിടപ്പിലായിരുന്ന ഉപ്പയെ പരിചരിക്കുന്നതിനായി കഴിഞ്ഞ ദിവസം വൈകീട്ട് വീട്ടിലേക്ക് ബൈക്കില്‍ വരുമ്പോഴാണ് വഴിയരികിലെ തെങ്ങില്‍നിന്ന് തേങ്ങ തലയില്‍ വീണ് ഗുരുതരമായി പരിക്കേറ്റത്. ചികിത്സക്കിടെ ഇന്ന് പുലര്‍ച്ചെ ആശുപത്രിയില്‍ വച്ച് മരിക്കുകയായിരുന്നു. അത്തോളിയന്‍സ് ഇന്‍ കെഎസ്എയുടെയും കെഎംസിസിയുടെയും പ്രവര്‍ത്തകനാണ്. ഖബറടക്കം ഇന്ന് വൈകീട്ട് മൂന്ന് മണിയോടെ കൊങ്ങന്നൂര്‍ ബദര്‍ ജുമാമസ്ജിദില്‍.