Friday, May 3, 2024
keralaNews

കാസര്‍കോട് കഞ്ചാവ് കേസിലെ റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു

കാസര്‍കോട്:കാസര്‍കോട് വീണ്ടും റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടു. കഞ്ചാവ് കേസ് പ്രതി അഹമ്മദ് കബീറാണ് പോലീസിനെ വെട്ടിച്ച് കടന്നുകളഞ്ഞത്. കോടതിയില്‍ കൊണ്ടു പോകുന്നതിനിടെ പ്രതി രക്ഷപ്പെടുകയായിരുന്നു. പ്രതിക്കായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.                                                                                       

ഒരു മാസം മുന്‍പ് മറ്റൊരു പ്രതിയും ഇത്തരത്തില്‍ രക്ഷപ്പെട്ടിരുന്നു. കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകവെ ലഹരികേസ് പ്രതിയായ അമീര്‍ അലി ഓടി രക്ഷപ്പെടുകയായിരുന്നു. പോലീസുകാരെ തള്ളിമാറ്റി കൈവിലങ്ങുമായാണ് പ്രതി രക്ഷപ്പെട്ടത്.                                                                                                                                 ആലമ്പാടി സ്വദേശിയായ അമീറിനെ പിന്നീട് ബെംഗളൂരുവില്‍ നിന്ന് പോലീസ് വീണ്ടും പിടികൂടി. കാറില്‍ എംഡിഎംഎ കടത്തിയ കേസിലായിരുന്നു അമീര്‍ വിചാരണ നേരിട്ടിരുന്നത്. പോലീസ് വീഴ്ച മൂലം ലഹരികേസ് പ്രതി രക്ഷപ്പെട്ട സംഭവത്തില്‍ എആര്‍ ക്യാമ്പിലെ മൂന്ന് പോലീസുകാര്‍ സസ്പെന്‍ഷന്‍ നടപടിയും നേരിട്ടു.