Thursday, May 9, 2024
Local NewsNews

ബഫര്‍സോണ്‍ സമരം: തെണ്ടല്‍ സമരം പോലീസ് എടുത്ത കേസില്‍ പിഴയടക്കാന്‍

എരുമേലി : എരുമേലി ഗ്രാമ പഞ്ചായത്തിലെ മലയോര മേഖലയില്‍ കര്‍ഷകര്‍ നടത്തിയ ബഫര്‍ സോണ്‍ സമരത്തില്‍ പങ്കെടുത്തതിന്റെ പേരില്‍ വനം വകുപ്പും – പോലീസും എടുത്ത കേസിന്റെ പിഴയടക്കാന്‍ നാളെ 02/ 12 ശനിയാഴ്ച എരുമേലി പഞ്ചായത്തില്‍ കര്‍ഷക കരുടെ ‘ തെണ്ടല്‍ സമരം ‘ നടത്തും. തികച്ചും സമാധാനപരമായി നടത്തിയ ജനകീയ സമരത്തില്‍ പങ്കെടുത്ത 64 പേര്‍ക്കെതിരെ നാല് കേസുകള്‍ വീതമാണ് രജിസ്റ്റര്‍ ചെയ്തത് .മൂന്ന് കേസ് സമരം നടത്തിയതിന്റെ പേരില്‍ പോലീസ് നേരിട്ട് എടുത്തതും , ഒരെണ്ണം വനം വകുപ്പിന്റെ നിര്‍ദ്ദേശാനുസരണം എടുത്തതുമാണെന്ന് ബഫര്‍ സോണ്‍ സമര സമിതി നേതാക്കള്‍ പറഞ്ഞു . മലയോരേ മേഖലയിലെ കര്‍ഷകരോട് സര്‍ക്കാര്‍ കാട്ടുന്ന വിവേചനമാണ് കേസെന്നും – ഭരണകക്ഷിയില്‍പ്പെട്ട നേതാക്കളും അണികളും നടത്തിയ സമരത്തില്‍  പങ്കെടുത്തവര്‍ക്കെതിരെ കേസെടുത്തില്ലെന്നും അവര്‍ പറഞ്ഞു. സമാധാനപരമായി നടന്ന സമരവും – എന്നാല്‍ ഒരു സമരത്തിലും പങ്കെടുക്കാത്തവര്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത് . കേസുമായി മുന്നോട്ട് പോകാതിരിക്കാനും – അത് വഴി മറ്റ് ബുദ്ധിമുട്ടുകള്‍ ഉണ്ടാകാതിരിക്കാനുമാണ് കേസില്‍ പിഴ അടക്കാന്‍ തീരുമാനിച്ചതെന്നും നേതാക്കള്‍ പറഞ്ഞു . ബഫര്‍ സോണ്‍ വിഷയത്തില്‍ വൈല്‍ഡ് ലൈഫ് ബോര്‍ഡില്‍ അംഗം കൂടിയായ എം എല്‍ എ തങ്ങളെ ഒരുതരത്തിലും സഹായിച്ചില്ലെന്നും ,കേന്ദ്ര സര്‍ക്കാരിന് നല്‍കേണ്ട റിപ്പോര്‍ട്ട് ഇതുവരെ നല്‍കിയിട്ടില്ലെന്നും ഇവര്‍ പറഞ്ഞു. സമര സമിതി കേന്ദ്രമന്ത്രിയെ കണ്ടപ്പോഴാണ് സര്‍ക്കാരിന്റേയും – എം എല്‍ എയുടേയും അവഗണന മനസിലായതെന്നും അവര്‍ പറഞ്ഞു,
ബഫര്‍ സോണില്‍ നിന്നും മേഖലയെ പൂര്‍ണ്ണമായും ഒഴിവാക്കാനുള്ള നടപടിക്ക് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം അനുകൂല നിലപാടാണ് സ്വീകരിച്ചിരിക്കുന്നതെന്നും എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തുടര്‍ നടപടി സ്വീകരിക്കുന്നില്ലെന്നും നേതാക്കള്‍ പറഞ്ഞു.
ബഫര്‍ സോണില്‍ നിന്നും ഒഴിവാക്കുന്ന 502 ഹെക്ടര്‍ സ്ഥലത്തിന് പകരം എരുമേലി, ഗൂഡ്രിക്കല്‍ റിസര്‍വ് വന മേഖലയില്‍ നിന്ന് ഏറ്റെടുക്കാന്‍ സാഹചര്യമുണ്ടായിട്ടും സര്‍ക്കാര്‍ അത് പരിഗണിക്കുന്നില്ലന്നും അവര്‍ പറഞ്ഞു. 2015 ല്‍ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ നല്‍കിയ അതേ പട്ടയം തന്നെയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ വീണ്ടും നല്‍കിയതെന്നും നേതാക്കള്‍ പറഞ്ഞു . കര്‍ഷകര്‍ നടത്തിയ സമരത്തിന് എം പി പിന്തുണ നല്‍കിയെന്നും – എന്നാല്‍ എം എല്‍ എ ഇക്കാര്യത്തില്‍ ഗൗരവമായ ചര്‍ച്ച നടത്തിയില്ലെന്നും നേതാക്കള്‍ പറഞ്ഞു. ശനിയാഴ്ച രാവിലെ 10 മണിക്ക് എരുമേലി പ്രൈവറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും തെണ്ടല്‍ സമരം ആരംഭിക്കും. എരുമേലി മീഡിയ സെന്ററില്‍ നടന്ന പത്രസമ്മേളനത്തില്‍ ബഫര്‍സോണ്‍ സമര സമിതി കണ്‍വീനര്‍ പി ജെ സെബാസ്റ്റ്യന്‍, വാര്‍ഡംഗം മാത്യു ജോസഫ് , കമ്മറ്റിയംഗം ജോസ് താഴത്തു പീടിക എന്നിവര്‍ പങ്കെടുത്തു .