Saturday, May 4, 2024
indiakeralaNews

കാട്ടുതീയില്‍പ്പെട്ട് മൂന്ന് തൊഴിലാളികള്‍ മരിച്ചു

കാട്ടുതീയില്‍പ്പെട്ട് മൂന്ന് തൊഴിലാളികള്‍ മരിച്ചു. അപകടത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. ഗോണ്ടിയ ജില്ലയിലെ നവേഗോണ്‍ നഗ്സിറ ടൈഗര്‍ റിസര്‍വിലാണ് കഴിഞ്ഞ ദിവസം രാത്രി തീപിടിത്തം ഉണ്ടായത്. ശക്തമായ കാറ്റ് മൂലം തീ ആളിപ്പടര്‍ന്നതോടെയാണ് തീയണക്കാനെത്തിയ മൂന്ന് തൊഴിലാളികള്‍ ത്ഹയില്‍ അകപ്പെട്ടതെന്നാണ് റിപ്പോര്‍ട്ട് .

രാകേഷ് മാധവി (40), രേക്ചന്ദ് റാനെ (45), സച്ചിന്‍ ശ്രീരംഗെ (27) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവര്‍ നാഗ്പൂര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.അറുപതോളം വരുന്ന വനംവകുപ്പ് ജീവനക്കാരുടെയും, തൊഴിലാളികളുടെയും ശ്രമഫലമായി വൈകുന്നേരം 5 മണിയോടെ തീയണച്ചതായി ഫോറസ്റ്റ് അധികൃതര്‍ അറിയിച്ചു.