Sunday, May 12, 2024
keralaNews

കാട്ടാനയെ കണ്ടെത്തി; മയക്ക് വെടി വെയ്ക്കും

മാനന്തവാടി : മാനന്തവാടിയില്‍ അജീഷിനെ ആക്രമിച്ച് കൊലപ്പെടുത്തിയ കാട്ടാന നില്‍ക്കുന്ന സ്ഥലം തിരിച്ചറിഞ്ഞു. സാഹചര്യം അനുകൂലമായില്‍ കാട്ടാനക്ക് മയക്ക് വെടിവെയ്ക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ആനയെ കണ്ടെത്തി മരത്തിന് മുകളില്‍ കയറി വെടിവെയ്ക്കാനാണ് ശ്രമി ക്കുന്നതെന്നും ഡിഎഫ് ഒ പറഞ്ഞു. രണ്ടാം ദിവസമാണ് വനം വകുപ്പ് ദൗത്യം തുടരുന്നത്. ഇതിനിടെ രാഷ്ടീയ പാര്‍ട്ടികള്‍ സമരത്തിന് തുടക്കം കുറിച്ചിരിക്കുകയാണിപ്പോള്‍. കാട്ടാനയുടെ സാന്നിധ്യമുള്ള മാനന്തവാടി മേഖലയിലെ വിവിധയിടങ്ങളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഇന്ന് അവധി പഖ്യാപിച്ചു. തിരുനെല്ലി പഞ്ചായത്തിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും, മാനന്തവാടി നഗരസഭയിലെ കുറുക്കന്‍ മൂല (ഡിവിഷന്‍ 12), കുറുവ (13), കാടംകൊല്ലി (14), പയ്യമ്പള്ളി (15) ഡിവിഷനുകളിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചത്. കാട്ടാനയുടെ സാന്നിധ്യമുള്ള മാനന്തവാടിയില്‍ രാത്രിയിലും വനംവകുപ്പിന്റെ 13 ടീമും പൊലീസിന്റെ അഞ്ച് ടീമും പട്രോളിംഗ് നടത്തുമെന്ന് മന്ത്രി എകെ ശശീന്ദ്രന്‍ അറിയിച്ചു. നൈറ്റ് വിഷന്‍ ഡ്രോണ്‍ നിരീക്ഷണവും ജിപിഎസ് ആന്റിന റിസീവര്‍ സിഗ്നലും തുടര്‍ച്ചയായി നിരീക്ഷിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ജനങ്ങളുടെ സുരക്ഷ കണക്കിലെടുത്തും ആനയുടെ സഞ്ചാര ദിശ നിരീക്ഷിക്കുന്നതിനുമായി വനം വകുപ്പ് ചുമതലപ്പെടുത്തിയ 13 ടീമും പൊലീസിന്റെ പട്രോളിംഗ് ടീമും രംഗത്തുണ്ടാകും. ജനവാസ മേഖലകളില്‍ ഈ ടീമിന്റെ മുഴുവന്‍ സമയ സാന്നിദ്ധ്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. അടിയന്തിര സാഹചര്യത്തില്‍ ബന്ധപ്പെടേണ്ട വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഫോണ്‍ നമ്പറുകള്‍. സലീം, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, കുറിച്ചാട്- 9747 012 131, രാകേഷ്, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, ബേഗൂര്‍- 8547 602 504, സുനില്‍ കുമാര്‍, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍, തോല്‍പ്പെട്ടി- 9447 297 891, രതീഷ്, എസ്എഫ്ഒ- 9744 860 073. വനം വകുപ്പിന്റെ ഒരു ടീമില്‍ 6 മുതല്‍ 8 വരെ അംഗങ്ങള്‍ ഉണ്ടായിരിക്കും. സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍, ബീറ്റ് ഫോറസ്റ്റ് എന്നിവര്‍ നേതൃത്വം നല്‍കും.’ ഇവ കൂടാതെ നിലമ്പൂര്‍, മണ്ണാര്‍ക്കാട് എന്നിവിടങ്ങളില്‍ നിന്നും കൂടുതല്‍ ആര്‍.ആര്‍.ടികള്‍ സ്ഥലത്ത് എത്തുമെന്നും മന്ത്രി അറിയിച്ചു.