Monday, April 29, 2024
keralaNews

കാഞ്ഞിരപ്പള്ളി  വിദേശ മദ്യവില്പന ശാലയിൽ  വൻ തിരക്ക് ; തിരക്ക് നിയന്ത്രിക്കാൻ എക്സെസ് രംഗത്ത്. 

കോവിഡുമില്ല -നിയന്ത്രണമോ ഒന്നുമില്ല.കാഞ്ഞിരപ്പള്ളി  അഞ്ചലിപ്പയിൽ  പ്രവർത്തിക്കുന്ന വിദേശ മദ്യവില്പന ശാലയിൽ മദ്യം വാങ്ങാനെത്തുന്നവരുടെ വൻതിരക്ക്.തിരക്ക് നിയന്ത്രിക്കാൻ എക്സൈസും രംഗത്ത്. മണിമല – കാഞ്ഞിരപ്പള്ളി റോഡിൽ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിനെ തുടർന്നാണ് തിരക്ക് നിയന്ത്രിക്കാൻ എക്സൈസ് രംഗത്തെത്തിയിരുന്നു നാട്ടുകാർ പറയുന്നു.സാമൂഹിക അകലമൊന്നും പാലിക്കാതെ റോഡരികിൽ തന്നെ ക്യൂ നിന്നാണ് മദ്യം വാങ്ങുന്നത്.
വിദേശ മദ്യശാലയിലെ തിരക്കിനെക്കുറിച്ച് കർശന നിയന്ത്രണം എടുക്കണമെന്ന് ഹൈക്കോടതി തന്നെ ആവശ്യപ്പെട്ടിരുന്നു.എന്നാൽ ഒരോ ദിവസവും മദ്യശാലകളിലെ തിരക്ക് വർദ്ധിക്കുന്ന കാഴ്ചയാണുള്ളത്.