Tuesday, May 14, 2024
keralaNews

സമരമില്ലെന്നു വ്യാപാരികള്‍

സമരമില്ലെന്നു വ്യാപാരികള്‍. മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തി നാളത്തെ കട തുറക്കല്‍ സമരത്തില്‍ നിന്ന് പിന്മാറിയതായി വ്യാപാരികള്‍. മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ സന്തുഷ്‌ടരെന്ന് വ്യാപാരികള്‍. കടകള്‍ തുറക്കുന്ന കാര്യത്തില്‍ തീരുമാനം മുഖ്യമന്ത്രി പ്രഖ്യാപിക്കും. ആവശ്യങ്ങള്‍ അനുഭാവപൂര്‍വ്വം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കിയതായി വ്യാപാരികള്‍ പറഞ്ഞു.

ഓണംവരെ കടകള്‍ തുറക്കാനുളള അനുമതിയാണ് തേടിയത്. വാര്‍ത്താസമ്മേളനത്തിലെ പരാമര്‍ശങ്ങള്‍ ഭീഷണിയായിരുന്നില്ല. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച സൗഹാര്‍ദപരമായിരുന്നു. തങ്ങളുടെ പ്രശ്‌നങ്ങള്‍ മുഖ്യമന്ത്രിക്ക് മനസിലായിട്ടുണ്ട്. സമരത്തിന്‍റെ ആവശ്യമില്ല. വ്യാപാരികളെ ഭീഷണിപ്പെടുത്താന്‍ ഉദ്ദേശിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. പെരുന്നാളിന് ഇളവുകള്‍ വേണമെന്നതില്‍ ഉള്‍പ്പടെ അനുകൂല തീരുമാനം ഉണ്ടാകുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായും വ്യാപാരികള്‍ പറഞ്ഞു.