Tuesday, May 7, 2024
keralaNews

കവി ഉമ്മന്നൂര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു

കവി ഉമ്മന്നൂര്‍ ഗോപാലകൃഷ്ണന്‍ (73) അന്തരിച്ചു. ഇന്ന് രാവിലെ 7ന് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പില്‍ നടക്കും. നാള്‍വഴി ചിന്തുകള്‍, സൂര്യമുരളിക, പൂക്കുട, മുന്നോട്ട്, സൂര്യവിളക്ക്, വര്‍ണച്ചിറകുകള്‍, തേന്‍ചിരി, മധുരമണികള്‍ തുടങ്ങി നിരവധി പുസ്തകങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണി പ്രക്ഷേപണംചെയ്ത അഞ്ഞൂറില്‍പ്പരം ലളിതഗാനങ്ങളുടെ രചന നിര്‍വഹിച്ചിട്ടുണ്ട്.ഭാര്യ: ശാന്തകുമാരി. മക്കള്‍: അഭിലാഷ്, ആശാ ബിനുലാല്‍.