Tuesday, April 30, 2024
indiakeralaNews

കള്ളപ്പണവേട്ട; നിര്‍മാണ സാധനങ്ങള്‍ കണ്ടെത്തി

കമ്പംമെട്ടില്‍ നിന്നും കള്ള പണം പിടിച്ച കേസില്‍ നോട്ട് നിര്‍മ്മാണത്തിന് ഉപയോഗിച്ച ഉപകരണങ്ങള്‍ കണ്ടെത്തിയിരിക്കുന്നു. തമിഴ്നാട് വീരപാണ്ടിയിലെ പ്രതിയുടെ വീട്ടില്‍ നിന്നുമാണ് ഉപകരണങ്ങള്‍ കണ്ടെടുത്തത്. കഴിഞ്ഞയാഴ്ചയാണ് 3 ലക്ഷം രൂപയുടെ കള്ളനോട്ടുകളുമായ് ആറംഗ സംഘം കമ്പംമേട്ടില്‍ പൊലീസിന്റെ പിടിയില്‍ ആകുന്നത്.

പ്രതികളുമായി കോയമ്പത്തൂര്‍, തേനി, കമ്പം, കുമളി തുടങ്ങിയിടങ്ങളില്‍ നടത്തിയ തെളിവെടുപ്പിലാണ് നിര്‍ണ്ണായക വിവരങ്ങള്‍ ലഭിക്കുകയുണ്ടായത്. തേനിക്കു സമീപം വീരപാണ്ടിയില്‍ കേസിലെ പ്രതിയായ മഹാരാജന്റെ വീട്ടില്‍ നടത്തിയതെരച്ചിലില്‍ കള്ളനോട്ട് നിര്‍മ്മിക്കാനുപയോഗിച്ച യന്ത്രവും കള്ളനോട്ട് പ്രിന്റെ ചെയ്തിരുന്ന പേപ്പറും മറ്റു സാധനങ്ങളും കണ്ടെത്തി.