Saturday, May 11, 2024
keralaNews

കള്ളനോട്ട് മാറാന്‍ ശ്രമിക്കുന്നതിനിടെ യുവതിയും സുഹൃത്തും അറസ്റ്റില്‍

കള്ളനോട്ട് മാറാന്‍ ശ്രമിക്കുന്നതിനിടെ യുവതിയും സുഹൃത്തും അറസ്റ്റില്‍. തഴവ തെക്കുംമുറി കിഴക്ക് ശാന്താ ഭവനില്‍ ശാന്തമ്മയുടെ മകള്‍ ദീപ്തി, സുഹൃത്ത് താഹ നിയാസ് എന്നിവരാണ് അറസ്റ്റിലായത്.ഇന്നലെ രാത്രി 7 ഓടെയാണ് സംഭവം. പൂഴിക്കാട് സ്‌കൂള്‍ ജംക്ഷന് സമീപമുള്ള വ്യാപാര സ്ഥാപനത്തിലാണ് ഇവര്‍ കള്ളനോട്ട് മാറാന്‍ ശ്രമിച്ചത്. കടയുടമയ്ക്ക് സംശയം തോന്നിയതോടെ നാട്ടുകാരുടെ സഹായത്തോടെ ഇവരെ പിടികൂടിയത്. ദീപ്തിയുടെ വീട്ടില്‍ നിന്നും പ്രിന്റര്‍ ഉള്‍പ്പടെ പിടിച്ചെടുത്തിട്ടുണ്ട്. പന്തളം പൊലീസ് അന്വേഷണം ആരംഭിച്ചു.