Thursday, May 16, 2024
indiaNews

എയര്‍ ഇന്ത്യ ഇനി ടാറ്റ ഗ്രൂപ്പിന് ; ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്ര സര്‍ക്കാര്‍.

കേന്ദ്ര പൊതുമേഖലാ വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ ഇനി ടാറ്റ ഗ്രൂപ്പിന് . ഔദ്യോഗിക പ്രഖ്യാപനം നടത്തി കേന്ദ്ര സര്‍ക്കാര്‍.നേരത്തെ ടാറ്റ എയര്‍ലൈന്‍സാണ് ദേശസാത്കരിച്ച് എയര്‍ ഇന്ത്യയാക്കിയത്.67 വര്‍ഷത്തിന് ശേഷമാണ് ഈ വിമാനക്കമ്പനി തിരികെ ടാറ്റ കുടുംബത്തിലേക്ക് എത്തുന്നത്. കേന്ദ്രമന്ത്രിസഭാ സമിതിയാണ് എയര്‍ ഇന്ത്യാ സ്വകാര്യ വത്കരണത്തിന് അംഗീകാരം നല്‍കിയത്.എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ എന്നിവയുടെ 100 ശതമാനം ഓഹരിയും എയര്‍ ഇന്ത്യ സാറ്റ്‌സിന്റെ 50 ശതമാനം ഓഹരിയും. ഈ സ്വകാര്യവത്കരണ ടെണ്ടറില്‍ പങ്കെടുത്തത് ടാറ്റ ഗ്രൂപ്പും സ്‌പൈസ് ജെറ്റ് ഉടമയായ അജയ് സിങുമാണ്. ബിസിനസ് ഗ്രൂപ്പെന്ന നിലയിലാണ് ടാറ്റ സണ്‍സ് ടെണ്ടറില്‍ പങ്കെടുത്തത്. അതേസമയം അജയസ് സിങ് വ്യക്തിപരമായ നിലയിലാണ് പങ്കെടുത്തത്.സര്‍ക്കാര്‍ എയര്‍ ഇന്ത്യക്ക് നിശ്ചയിച്ച അടിസ്ഥാന വില 20000 കോടിക്കടുത്താണ്. ഇതിനേക്കാള്‍ 3000 കോടി അധികം ടാറ്റ ഗ്രൂപ്പ് വാഗ്ദാനം ചെയ്തതായി നേരത്തെ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ ടാറ്റ വാഗ്ദാനം ചെയ്തത് 18000 കോടി രൂപയാണ്. അജയ് സിങ് വാഗ്ദാനം ചെയ്തത് ഇതിലും കുറവ് തുകയാണ്. അമിത് ഷാ അദ്ധ്യക്ഷനായുള്ള സമിതിയുടെ അന്തിമ തീരുമാനം വരും മുന്‍പ് തന്നെ വാര്‍ത്ത പുറത്തായിരുന്നെങ്കിലും കേന്ദ്രം ഇത് നിഷേധിച്ചിരുന്നു.ജീവനക്കാരെയും മറ്റുള്ളവരെയും വിശ്വാസത്തില്‍ എടുത്താകും നടപടി പൂര്‍ത്തിയാക്കുകയെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നടപ്പു സാമ്പത്തിക വര്‍ഷം തന്നെ കൈമാറ്റ നടപടി പൂര്‍ത്തിയാക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം.