Monday, April 29, 2024
keralaNews

കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ തിരുവനന്തപുരം സ്വദേശി മരിച്ചു.

എറണാകുളം കളമശ്ശേരിയില്‍ മണ്ണിടിച്ചിലില്‍ ഒരു മരണം. തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശി തങ്കരാജ് (72) ആണ് മരിച്ചത്. കളമശ്ശേരി അപ്പോളോ ടയേഴ്‌സിന് മുന്നിലാണ് ഡ്രൈവറായ തങ്കരാജ് അപകത്തില്‍പ്പെട്ടത്. മണ്ണിനടിയില്‍പ്പെട്ട തങ്കരാജിനെ അഗ്‌നിരക്ഷാ സേനയെത്തിയാണ് പുറത്തെടുത്തത്.