Friday, March 29, 2024
keralaNews

കനത്ത മഴ; ഇടുക്കി ഡാം ഇന്ന് തുറക്കും

മഴ കനത്ത തിനെത്തുടര്‍ന്ന് ഇന്ന് രണ്ടുമണിക്ക് ഇടുക്കി ഡാം തുറക്കും. സെക്കന്‍ഡില്‍ 40 ഘനടയടി വെള്ളം പുറത്തേയ്‌ക്കൊഴുക്കും. മുല്ലപ്പെരിയാര്‍ അണക്കെട്ടും തുറന്നേക്കും. ജലനിരപ്പ് 140 അടിയിലെത്തിയിട്ടുണ്ട്. തമിഴ്‌നാട് കൊണ്ടുപോകുന്ന വെള്ളത്തിന്റെ അളവ് 900 ഘനയടിയായി വര്‍ധിപ്പിച്ചു. അതേസമയം മൂലമറ്റം വൈദ്യുതി നിലയത്തിലെ ഒന്നാം നമ്പര്‍ ജനറേറ്ററില്‍ സാങ്കേതിക തകരാര്‍ കണ്ടെത്തി. ഉച്ചയോടെ പരിഹരിക്കുമെന്ന് കെഎസ്ഇബി അറിയിച്ചു. മറ്റ് അഞ്ച് ജനറേറ്ററുകളും പ്രവര്‍ത്തനസജ്ജമാണ്.