Tuesday, May 14, 2024
EntertainmentindiakeralaNews

രാജ്യാന്തര ചലച്ചിത്രമേള വേദിയില്‍ അപ്രതീക്ഷിതമായി ഭാവനയെത്തി

26ാമത് രാജ്യാന്തര ചലച്ചിത്രമേള നിശാഗന്ധി തീയറ്ററില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഔദ്യോഗിക ഉദ്ഘാടനം നിര്‍വഹിച്ചു.                                                            ചലച്ചിത്രമേളയുടെ ഉദ്ഘാടനച്ചടങ്ങില്‍ അതിഥിയായി നടി ഭാവന. പോരാട്ടത്തിന്റെ പെണ്‍പ്രതീകമാണ് ഭാവനയെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത് പ്രതികരിച്ചു.
രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം രാജ്യാന്തരമേള അതിന്റെ പഴയ പ്രൗഢിയിലേക്ക് തിരിച്ചെത്തുമ്പോള്‍ വിദ്യാര്‍ഥികളും മുതിര്‍ന്നവരുമാണ് സാന്നിധ്യമറിയിക്കുന്നത് .വര്‍ഷങ്ങളായി മേളയിലെ സ്ഥിരം സാന്നിധ്യമാകുന്നവരെയും ആദ്യമായി എത്തുന്നവരെയും കൊണ്ട് തീയറ്ററുകള്‍ നിറഞ്ഞു. മേളയുടെ ആദ്യദിനത്തില്‍ ലോകസിനിമാ വിഭാഗത്തില്‍ ഉള്‍പ്പെട്ട 13 ചിത്രങ്ങളാണ് പ്രദര്‍ശനത്തിനെത്തിയത്.

സ്വവര്‍ഗാനുരാഗികളായ രണ്ട് യുവാക്കള്‍ കുട്ടികളുടെ സംരക്ഷകാരാകുന്ന ഉറുഗ്വന്‍ ചിത്രം ദ് എംപ്ലോയര്‍ ആന്‍ഡ് ദ് എംപ്ലോയ് എന്ന ചിത്രമാണ് ആദ്യം പ്രദര്‍ശനം നടത്തിയത്. തെഴിലിലും ജീവിതത്തിലും പരസ്പരം പങ്കാളികളാകുന്ന ചെറുപ്പക്കാരുടെ ജീവിത പ്രതിസന്ധികളിലൂടെയാണ് ചിത്രത്തിന്റെ വികാസം. ഇന്ത്യയിലെ ആദ്യ പ്രദര്‍ശനമാണ് കൈരളി തീയറ്ററില്‍ നടന്നത്. ചലച്ചിത്രമേളയുടെ ആദ്യ ദിനത്തില്‍ അഞ്ച് തീയറ്ററുകളിലാണ് പ്രദര്‍ശനം.ചലച്ചിത്രമേളയുടെ ഓണ്‍ലൈന്‍ റിസര്‍വേഷന്‍ ഇന്ന് മുതല്‍ ആരംഭിച്ചു.