Monday, May 20, 2024
keralaNews

സംസ്ഥാനത്ത് പി.ജി. ഡോക്ടര്‍മാരുടെ 12 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നു.

കോവിഡ് ചികിത്സ വികേന്ദ്രീകരിക്കാത്തതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് പി.ജി. ഡോക്ടര്‍മാരുടെ 12 മണിക്കൂര്‍ പണിമുടക്ക് നടത്തുന്നു. കോവിഡ് ഡ്യൂട്ടിയും അത്യാഹിത വിഭാഗങ്ങളെയും സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.സംസ്ഥാനത്തെ പ്രധാന മെഡിക്കല്‍ കോളേജുകളില്‍നിന്ന് കോവിഡ് ചികിത്സ വികേന്ദ്രീകരിക്കാത്തതിനാല്‍ പഠനം പ്രതിസന്ധിയിലായതും റിസ്‌ക് അലവന്‍സും സ്‌റ്റൈപ്പന്റ് വര്‍ധന നടപ്പാക്കാത്തതുമാണ് പ്രധാന വിഷയം.ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുമെന്നാണ് സമരക്കാര്‍ പറയുന്നത്.