Tuesday, May 14, 2024
keralaNewspolitics

ഇടതുപക്ഷം വീണ്ടും അധികാരത്തില്‍വന്നാല്‍ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍.

ഇടതുപക്ഷം വീണ്ടും അധികാരത്തില്‍വന്നാല്‍ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്ണന്‍. 60 വയസ് കഴിഞ്ഞ പെന്‍ഷനില്ലാത്ത എല്ലാവര്‍ക്കും, എല്ലാ വീട്ടമ്മമാര്‍ക്കും പെന്‍ഷന്‍ നല്‍കാനുള്ള പദ്ധതി എല്‍.ഡി.എഫ്. കൊണ്ടുവരും. വീടുകള്‍ സുരക്ഷിതമാക്കുക എന്നതാണ് എല്‍.ഡി.എഫിന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എല്‍.ഡി.എഫ്. കഴക്കൂട്ടം നിയോജക മണ്ഡലം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു കോടിയേരി.ഈ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി.ക്ക് ഒരു സീറ്റും കൊടുക്കരുതെന്നും ദയനീയമായി തോല്‍പ്പിക്കണമെന്നും കോടിയേരി ആവശ്യപ്പെട്ടു. കഴിഞ്ഞ തവണ നേമത്ത് കോണ്‍ഗ്രസിന്റെ പിന്തുണയോടെ കടന്നുകൂടി. നേമത്തും ഇത്തവണ ബി.ജെ.പി. തോല്‍ക്കും. ബി.ജെ.പി. ഇല്ലാത്ത ഒരു നിയമസഭ അതാണ് കേരളം വിഭാവനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.