Wednesday, May 15, 2024
keralaLocal NewsNews

കോരുത്തോട്ടിൽ കാർ മറിഞ്ഞ് ബേക്കറി ഉടമ മരിച്ചു.

മുണ്ടക്കയം കോരുത്തോട്ടിൽ കാർ മറിഞ്ഞു ബേക്കറി ഉടമ മരിച്ചു.കോരുത്തോട് സ്വദേശി കൊച്ചു തെക്കേൽ വീട്ടിൽ ജോജി സെബാസ്റ്റ്യൻ ആണ് മരിച്ചത്.കോരുത്തോട് കോസടിക്ക് സമീപം ഞായറാഴ്ച്ച ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അപകടം ഉണ്ടായത്കോസടി ഷാപ്പുംപടിക്ക് സമീപം കാർ ജോജി ഓടിച്ച കാർ.ഇലക്ട്രിക് പോസ്റ്റിലിടിച്ച് സമീപത്തെ വീടിന് മുകളിലേക്ക് മറിയുകയായിരുന്നു .കോരുത്തോട് പള്ളിപ്പടിയിലുള്ള സെന്റ്.ജോർജ് ബേക്കറിയുടെ ഉടമയാണ് ജോജോ സെബാസ്റ്റ്യൻ.

ഭാര്യ : റീന ജോയി (കോരുത്തോട് സെന്റ് ജോർജ് പബ്ലിക് സ്കൂളിലെ അധ്യാപിക) മക്കൾ: ഹന്ന, ആഞ്‌ജലിക്.