Saturday, April 27, 2024
keralaNewsObituary

കണ്ണൂരില്‍ ബോംബേറ് രണ്ട് പേര്‍ കൂടി പിടിയില്‍.

കണ്ണൂര്‍. വിവാഹസംഘത്തിന് നേരെ ബോബെറിഞ്ഞ് തോട്ടടയില്‍ ജിഷ്ണു കൊല്ലപ്പെട്ടസംഭവത്തില്‍ രണ്ടുകൂടി പിടിയില്‍.

വിവാഹസംഘത്തിന് നേരെ ബോബെറിഞ്ഞ ഏച്ചൂര്‍ സംഘത്തിലെ സനീഷ്, ജിജില്‍ എന്നിവരാണ് പിടിയിലായത്. ബോംബെറിഞ്ഞത് ഇന്നലെ പിടിയിലായ അക്ഷയ് കുറ്റം സമ്മതിച്ചതായി പൊലീസ്. കൊലപാതകം, സ്‌ഫോടകവസ്തു കൈകാര്യം ചെയ്യല്‍ എന്നീ വകുപ്പുകള്‍ ചുമത്തി.കണ്ണൂരില്‍ ബോംബെറിഞ്ഞത് ഏച്ചൂര്‍ സംഘത്തില്‍ ഉണ്ടായിരുന്നവരെന്ന് ദൃക്‌സാക്ഷി. രണ്ടുതവണ ബോംബെറിഞ്ഞു. കൊല്ലപ്പെട്ട ജിഷ്ണുവിന്റെ തലയിലേക്ക് ബോംബ് വീണത് അബദ്ധത്തിലെന്നും ദൃക്‌സാക്ഷി ലവന്‍ പറഞ്ഞു. ബോംബ് പൊട്ടിയതോടെ സംഘത്തിലുണ്ടായിരുന്നവര്‍ ഓടിപ്പോയെന്നും ലവന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം തോട്ടടയിലെ കല്യാണ വീട്ടിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. കല്യാണം കഴിഞ്ഞ് വധുവും വരനും വരന്റെ വീട്ടിലേക്ക് വരുമ്പോള്‍ വാനില്‍ എത്തിയ സംഘം ബോബെറിയുകയായിരുന്നു. ജിഷ്ണുവിനൊപ്പം ഏച്ചൂരില്‍ നിന്ന് എത്തിയ സംഘത്തിലെ ഒരാള്‍ തോട്ടടയിലുള്ളവര്‍ക്ക് നേരെ എറിഞ്ഞ ബോംബ് അബദ്ധത്തില്‍ ഇയാളുടെ തലയ്ക്ക് പതിക്കുകയായിരുന്നുവെന്നാണ് പൊലീസ് നല്‍കുന്ന സൂചന.